ml.news

മരണമടഞ്ഞ കുപ്രസിദ്ധ രാഷ്ട്രീയപ്രവർത്തകയെ പുകഴ്ത്തി ഫ്രഞ്ച് ബിഷപ്പുമാർ

ഫ്രാൻസ്: മുൻ ഫ്രഞ്ച് ആരോഗ്യമന്ത്രിയും ഔഷ്‌വിറ്റ്സ് ബിയർക്കനൗ (Auschwitz-Birkenau) കോൺസെൻട്രേഷൻ ക്യാമ്പിനെ അതിജീവിക്കുകയും ചെയ്ത സിമൺ വെയ്ൽ (+89) ജൂൺ 30-ന് അന്തരിച്ചു. ഗർഭനിരോധനം സുഗമമാക്കുന്നതിലും ഫ്രാൻ‌സിൽ, ജനുവരി 1975-ന് ഗർഭഛിദ്രം നിയമത്തിലൂടെ അവതരിപ്പിക്കുകയും ചെയ്തതിലൂടെ അവർ കുപ്രസിദ്ധയായിരുന്നു.

ആ നിയമം കൊണ്ടുവന്നതിലൂടെ, അന്ന് തൊട്ട് 200,000-ലേറെ ഫ്രഞ്ച് കുഞ്ഞുങ്ങളാണ് ഗർഭഛിദ്രം മൂലം മരണമടഞ്ഞത്.

"ഒരു രാജ്യതന്ത്രജ്ഞ എന്ന നിലയിൽ അവരുടെ ഔന്നത്യത്തെയും, സഹോദര്യമുള്ള യൂറോപ്പായി മാറ്റാനുളള അവരുടെ ആഗ്രഹത്തെയും, ഗർഭഛിദ്രം ഒരു നാടകമാണെന്ന അവരുടെ ദൃഢവിശ്വാസത്തെയും ഞങ്ങൾ ആദരിക്കുന്നു", വെയ്ലിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഫ്രഞ്ച് ബിഷപ്പുമാർ ട്വിറ്ററിലൂടെ പറഞ്ഞു.

ചിത്രം: Simone Veil, © European Parliament, CC BY-NC-ND, #newsMjmcfcjwup
84