ml.news

പഴകിയ ലക്കോട്ടിൽ 90,000 യൂറോ

ഇറ്റലി: ജൂൺ 26-ന്, മിലൻ കത്തീഡ്രലിലിലെ പള്ളിമുറിയിൽ പ്രവേശിച്ച ഒരാൾ, പ്രധാനവൈദികനായ ജനന്തോണിയോ ബുർഗുനോവോയ്ക്ക്, "ഇത്, കർദ്ദിനാളിനെ ഏൽപ്പിക്കൂ" എന്ന് പറഞ്ഞ്, ഉപയോഗിച്ച ഒരു ലക്കോട്ട് (envelope) കൈമാറി. 90,000 യൂറോയുടെ ഒരു ചെക്ക് ആയിരുന്നു അതിനുള്ളിൽ. ദാതാവിന്റെ പേര് വെളിപ്പെടുത്തിയതുമില്ല. പോകുന്നതിന് മുമ്പായി അയാൾ പറഞ്ഞു, "ഇത് എന്റെ പണമാണ്". കത്തിൽ പേരൊന്നുമില്ലെങ്കിലും പണം എന്തിനാണ് ഉപയോഗിക്കേണ്ടതെന്നു രേഖപ്പെടുത്തിയിരുന്നു: കഷ്ടപ്പെടുന്ന കുടുംബങ്ങളെ സഹായിക്കാൻ വേണ്ടിയുള്ള അതിരൂപതയുടെ കുടുംബ-തൊഴിൽ ഫണ്ടിലേക്ക്.

#newsTmiyotxjcw
96